Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേമ്പനാട് കായൽ പ്രശ്‌നങ്ങളും - പരിഹാരങ്ങളും" വി.എം.എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.

27 Apr 2025 13:55 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷനും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി "വേമ്പനാട് കായൽ പ്രശ്‌നങ്ങളും - പരിഹാരങ്ങളും" എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. വി.എം.എ പ്രസിഡൻ്റ് എ. സൈഫുദ്ദിൻ അധ്യക്ഷത വഹിച്ചു.. ഡോക്‌ടർ കെ. ജി. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ കെ. എ. മുഹമ്മദ് കുഞ്ഞു, ഡോക്‌ടർ എം.എസ് ഷൈലജകുമാരി, ഡോക്‌ടർ വി.എൻ സഞ്ജീവൻ, കെ.കെ രമേശൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോക്ടർ മധു മോഡറേറ്ററായി. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, കാർഷിക-മത്സ്യ- സംരംഭക മേഖലകളിലെ വ്യക്തികൾക്കുള്ള വി.എം.എ പുരസ്കാരം ആലപ്പുഴ ജില്ലാ കളക്‌ടർ അലക്‌സ് വർഗീസ് ചടങ്ങിൽ വിതരണം ചെയ്തു. വി.എം.എ സെക്രട്ടറി ജനറൽ അഡ്വ.പി. വേണു, പി.രാജേന്ദ്രപ്രസാദ്, ഡോ.എൻ.കെ ശശിധരൻ, എം.എൻ പ്രസാദ്, എം.രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നും നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

Follow us on :

More in Related News