Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മന്നം പ്രതിമാ സമുച്ചയത്തിൽ സമാധി ദിനാചരണം നടത്തി.

25 Feb 2026 20:59 IST

santhosh sharma.v

Share News :

വൈക്കം: സമാനതകളില്ലാത്ത സാമൂഹിക ഇടപെടലുകളിലൂടെ നാടിൻ്റെ പുരോഗതിക്കായി അത്ഭുതകരമായ പ്രവർത്തനങ്ങൾ നടത്തി രാഷ്ട്രത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭാസമായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു.

56-ാമത് മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് വൈക്കം മന്നം പ്രതിമാ സമുച്ചയത്തിൽ നടന്ന സമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, ഉപവാസം, ഭക്തിഗാനാലാപനം, ഭജൻസ്, പ്രതിജ്ഞ പുതുക്കൽ എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തി. രാവിലെ 6 മുതൽ മന്നത്തിൻ്റെ സമാധി സമയമായ 11 45 വരെയാണ് ചടങ്ങ് നടത്തിയത്. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിന് പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട്, വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ തുടങ്ങിയവർ നേതൃത്വം നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ കെ. ജി അബ്ദുൾ സലാം റാവുത്തർ, കൗൺസിലർമാരായ ഹരിദാസൻ നായർ, ഇടവട്ടം ജയകുമാർ, രേണുക രതീഷ്, രാജശേഖരൻ നായർ, താലൂക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു, വനിതാ യുണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി, യൂണിയൻ കമ്മറ്റി അംഗങ്ങൾ ,പ്രതിനിധി സഭാംഗങ്ങൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. യൂണിയന് കീഴിലെ 97 കരയോഗങ്ങളിലും സമാധി ദിനം സമുചിതമായി ആചരിച്ചു.

Follow us on :

More in Related News