Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച്; വേങ്ങരയിൽ കാഴ്ചപരിമിതരുടെ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

03 Nov 2026 09:31 IST

Jithu Vijay

Share News :

മലപ്പുറം : കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച് കായികലോകത്ത് പുതിയ ചരിത്രമെഴുതി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പ് വലിയോറ വി.വി.സി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു.


കണ്ണഞ്ചിക്കുന്ന പോരാട്ടവീര്യം കണ്ട ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 'ട്രിംപ് ട്രാകേൽസ്' ചാമ്പ്യന്മാരായപ്പോൾ, 'എബിലിറ്റി അവഞ്ചേഴ്സ് ബി' ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു വിതരണം ചെയ്തു.


മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതരുടെ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തി സംസ്ഥാന കായിക കോച്ച് എം.വി. രാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂ താഹിർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ചോലക്കൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. സബ്ന ഇബ്രാഹിം, സാദിഖ് കോടിയാട്ട്, വി.ടി. മൊയ്തീൻ, ബ്ലോക്ക് മെമ്പർ വി.കെ. അബ്ദുൽ മജീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പറമ്പിൽ അബ്ദുൽ ഖാദർ, എ.കെ. നസീർ, വോളിബോൾ അസോസിയേഷൻ ജില്ലാ ഭാരവാഹി ചെള്ളി ബാവ, കെ.എഫ്.ബി. ജില്ലാ പ്രസിഡന്റ് എം. സുധീർ മാസ്റ്റർ, താലൂക്ക് സെക്രട്ടറി ഡോ. എം.എം. ഷാഹുൽ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Follow us on :

More in Related News