Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സ കിട്ടാതെ കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു? മൃതദേഹം സൂക്ഷിച്ചത് തണുത്ത വെള്ളക്കുപ്പികൾക്കിടയിൽ

14 Jun 2026 18:52 IST

NewsDelivery

Share News :

ന്യൂഡൽഹി/മസ്കറ്റ്: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന എം.ടി. സെലസ്റ്റിയൽ കപ്പലിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 35-കാരനായ ഇന്ത്യൻ നാവികൻ മരിച്ച സംഭവം വലിയ വിവാദത്തിലേക്ക്. തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥൻ ആണ് മരിച്ചത്. മരണവിവരം മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബാംഗങ്ങളുമായും കപ്പൽ മാനേജ്മെന്റ് അധികൃതരുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി ; രക്ഷകരായി ബസ് ജീവനക്കാർ

എന്നാൽ, സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) രംഗത്തെത്തി. നിശാന്തിന് സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെന്നും, മെഡിക്കൽ ഇവാക്വേഷൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും സംഘടന ആരോപിക്കുന്നു.


ജൂൺ 8 മുതൽ നിശാന്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് വിവരം. തുടർച്ചയായ ഛർദ്ദിയും ആരോഗ്യനില മോശമായതും കപ്പൽ കമ്പനിയെ അറിയിച്ചെങ്കിലും ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. പിന്നീട് അബോധാവസ്ഥയിലായ നിശാന്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ആരോപണം മൃതദേഹം സൂക്ഷിച്ചതുമായി ബന്ധപ്പെട്ടതാണ്. കപ്പലിൽ ആവശ്യമായ ഫ്രീസർ സൗകര്യമില്ലാത്തതിനാൽ, മൃതദേഹം കേടാകാതിരിക്കാൻ ജീവനക്കാർ തണുത്ത വെള്ളം നിറച്ച കുപ്പികൾ ഉപയോഗിച്ചാണ് സംരക്ഷിക്കാൻ ശ്രമിച്ചതെന്ന് FSUI അവകാശപ്പെടുന്നു. ഈ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.

അതേസമയം, എം.ടി. സെലസ്റ്റിയൽ കപ്പൽ മുൻപ് ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം ലംഘിച്ചെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായിരുന്നു. എന്നാൽ പരിശോധനയിൽ കുറ്റകരമായ തെളിവുകൾ ലഭിക്കാത്തതിനാൽ പിന്നീട് കപ്പലിനെ വിട്ടയച്ചിരുന്നു.

നിശാന്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിൽ കപ്പൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

സോഹാർ കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Follow us on :

More in Related News