Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഹിരാകാശത്തേക്ക് പറന്ന് ആദ്യ മലയാളി; അനിൽ മേനോൻ എട്ട് മാസത്തെ ഐ.എസ്.എസ് ദൗത്യത്തിന് തുടക്കമിട്ടു

15 Jul 2026 06:47 IST

Enlight Media

Share News :

ആദ്യ മലയാളി ബഹിരാകാശ സഞ്ചാരിയായി അനിൽ മേനോൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ടുമാസത്തെ ദൗത്യം

ബൈക്കനൂർ: മലയാളി വേരുകളുള്ള അമേരിക്കൻ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി. എട്ടുമാസത്തെ ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ഐ.എസ്.എസിൽ എത്തിയത്. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവും ഇതോടെ അനിൽ മേനോൻ സ്വന്തമാക്കി.

കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ നിർമിത സോയൂസ് എം.എസ്-29പേടകത്തിലാണ് അനിൽ മേനോൻ യാത്രതിരിച്ചത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അദ്ദേഹത്തോടൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.

മയക്കുമരുന്നിന് പണം നൽകാത്തതിൽ പ്രകോപനം; കണ്ണൂരിൽ സ്വന്തം വീടിന് തീവെച്ച യുവാവ് അറസ്റ്റിൽ

അടുത്ത എട്ടുമാസക്കാലം അത്യാധുനിക മെഡിക്കൽ, സാങ്കേതിക ഗവേഷണങ്ങളാണ് സംഘം ഐ.എസ്.എസിൽ നടത്തുക. മനുഷ്യരുടെ ദീർഘകാല ബഹിരാകാശ യാത്രകൾക്കും ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്കും ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

എമർജൻസി മെഡിസിനിലും ഏറോസ്പേസ് മെഡിസിനിലും വിദഗ്ധനായ അനിൽ മേനോൻ, ബഹിരാകാശ സഞ്ചാരിയെന്നതിലുപരി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഗവേഷകനായും പരീക്ഷണവിഷയമായും (test subject) പങ്കെടുക്കും.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശവേരുകളുള്ള അമേരിക്കൻ പൗരനാണ് അനിൽ മേനോൻ. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിലും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം യുഎസ് എയർഫോഴ്സിലും സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് സ്പേസ് എക്സിൽ പ്രവർത്തിച്ച അദ്ദേഹം 2021-ലാണ് നാസയുടെ ആസ്ട്രോനോട്ട് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അനിൽ മേനോന്റെ ഈ ചരിത്രനേട്ടം കേരളത്തിനും ഇന്ത്യൻ വംശജർക്കും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.


Follow us on :

More in Related News