Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 21:03 IST
Share News :
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഐ എ എസ് അക്കാദമി നല്‍കുന്ന സിവില്‍ സര്‍വീസ് കോഴ്‌സില്‍ അഡ്മിഷന്‍ ആരംഭിച്ചു. നാല് വര്‍ഷത്തെ ബി എ സോഷ്യോളജി പഠനത്തോടൊപ്പം യു പി എസ് സി, കേരള പി എസ് സി, എസ് എസ് സി, ആര്‍ ആര്‍ ബി, ബാങ്കിംഗ് മേഖലകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. 500ലധികം കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പരീക്ഷകള്‍ ലക്ഷ്യമാക്കി തീവ്ര പരിശീലനവും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും ഈ കോഴ്‌സിന് ചേരുന്നവര്‍ക്ക് ലഭിക്കും.
അതോടൊപ്പം, ലീഡര്‍ഷിപ്പ് സ്‌കില്‍സ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, കറന്റ് അഫയര്‍സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഇതിലൂടെ ഓരോ വിദ്യാര്‍ഥിയെയും മത്സരലോകത്തേക്കും ഭാവിയിലെ തൊഴില്‍ അവസരങ്ങളിലേക്കും സജ്ജരാക്കുകയാണ് ഹില്‍സിനായി ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 80780 33000, 70258 98000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.