Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 07:08 IST
Share News :
ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. രണ്ട് പേര്‍ ഉക്രേനിയന്‍ പൗരന്മാര്‍ക്കും പരുക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
യുഎഇ പ്രതിരോധമന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് മന്ത്രാലയം പ്രതികരിച്ചു.
ഹോര്‍മുസില്‍ വീണ്ടും അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നര മുതല്‍ ഉപരോധം നിലവില്‍ വരുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ജൂണ്‍ 18ന് പിന്‍വലിച്ച ഉപരോധമാണ് പുനരാരംഭിക്കുന്നത്.
Follow us on :
More in Related News
Please select your location.