Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 22:40 IST
Share News :
കുന്ദമംഗലം: പ്രതികരണശേഷിയുള്ള യുവതയാണ് നാളെയുടെ പ്രതീക്ഷയെന്ന് ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ പറഞ്ഞു.
ചെമ്മലത്തൂരിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ നടന്ന വിദ്യാർഥി-യുവജന സമരം യുവതലമുറയെ സ്വന്തം അവകാശങ്ങൾക്കായി കൂടുതൽ ശക്തമായി പോരാടാൻ പ്രാപ്തരാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ശിവസേന വനിതാസേന കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് അനർഘ വിപിൻ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഷിബു ചെമ്മലത്തൂർ, രാജേഷ്, അരുൺകുമാർ പെരുമണ്ണ എന്നിവർ ചടങ്ങിൽ സംസാരിച്ചു
Follow us on :
More in Related News
Please select your location.