Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 07:43 IST
Share News :
തിരുവനന്തപുരം: അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ശ്രീലങ്കൻ സ്വദേശിനിയും കഠിനംകുളം സ്വദേശിയായ യുവാവും അബുദാബിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്. തുടർന്ന് യുവതി ഗർഭിണിയായതോടെ യുവാവ് നാട്ടിലേക്ക് മടങ്ങിയെന്നാണ് ആരോപണം.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവതി നേരെ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവാവിനെയോ കുടുംബാംഗങ്ങളെയോ കാണാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ച യുവതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇതിനുമുമ്പും യുവതി യുവാവിനെ തേടി കേരളത്തിലെത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യ കഠിനംകുളം പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയുടെ പരാതികളും യുവാവിന്റെ ഭാഗത്തെ വിശദീകരണവും ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. യുവാവിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണവും അന്വേഷണ ഏജൻസികൾ തേടുന്നുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Follow us on :
Tags:
More in Related News
Please select your location.