Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, നിരവധി പേർക്ക് പരിക്ക്

03 Jun 2026 12:53 IST

NewsDelivery

Share News :

കുവൈത്ത് സിറ്റി- കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻ‌ഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ പറഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

അതിനിടെ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും, ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ്. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങൾ ആക്രമിച്ചെന്ന ഇറാൻ‌ റവല്യൂഷണറി ഗാർഡ്സിന്റെ അവകാശവാദം യുഎസ് സൈന്യം പൂർണമായി നിഷേധിച്ചു. മേഖലയിലെ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.


രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുന്നു: പേപ്പർ നോട്ടുകൾക്ക് വിട നൽകാൻ റിസർവ് ബാങ്ക്

കുവൈത്തിനു നേരെ തൊടുത്ത രണ്ട് ഇറാനിയൻ മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് തകരുകയോ തെന്നിമാറുകയോ ചെയ്തു. ബഹ്റൈനു നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേന ഉടൻ തന്നെ വെടിവച്ചിട്ടു. ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. ഇതിനുപുറമേ, രാജ്യാന്തര ജലാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവച്ചിട്ടതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനിലെസൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ അവകാശവാദം പൂർണമായും വ്യാജമാണെന്ന് എക്‌സിലൂടെ വ്യക്തമാക്കിയ സെൻട്രൽ കമാൻഡ്, അമേരിക്കൻ സൈന്യത്തിനു നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്ന് അറിയിച്ചു.


23 സ്റ്റേഷനുകൾ, 200 കി.മീ വേഗം, തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് 3.30 മണിക്കൂർ

ഏപ്രിൽ 8 മുതൽ യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സ്ഥിരമായ സമാധാന ചർച്ചകൾ ഇതുവരെ വിജയം കണ്ടിട്ടില്ല. ലബനനിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ യുഎസ്-ഇറാൻ വെടിനിർത്തൽ തകരാൻ കാരണമാകുമെന്ന് ഇറാൻ കഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. 

അതിനിടെ ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളിൽ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെ റൂബിയോ വിശദീകരിച്ചു. ഫെബ്രുവരി 28 ന് ഇറാന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് മുജ്തബ ഖമനയിക്ക് പരുക്ക് പറ്റിയത്. ഇറാനുമായി കരാറിലെത്തിച്ചേരുന്നതിനെക്കുറിച്ച് റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധങ്ങൾ നീക്കുന്നതിന് ഇറാൻ ആണവ പദ്ധതികൾ ഗണ്യമായി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറക്കണമെന്നും അതിലെ കടന്നുപോകുന്ന കപ്പലുകളെ വെടിവയ്ക്കുന്നത് നിർത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് സഹായിക്കുമെന്നും റൂബിയോ പറഞ്ഞു.


ദുബൈയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

പ്രധാന വസ്തുതകൾ

സ്ഥലം : ഹൗസ് റാനി, ദക്ഷിണ ഡൽഹി, ഡൽഹി

ഹോട്ടൽ നാമം : ഫ്ലറിഷ് സ്റ്റേ B&B (Flourish Stay B&B)

അനുമതി വിവരം : ബി ആൻഡ് ബി പദ്ധതി പ്രകാരം 6 മുറികൾക്ക് മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ

പ്രവർത്തനം : 25 മുറികൾ പ്രവർത്തിപ്പിച്ചു

മരിച്ചവർ : കുറഞ്ഞത് 21 പേർ

മരിച്ചവരിൽ ഭൂരിപക്ഷം : വിദേശ പൗരന്മാർ

വിദേശികളുടെ എത്തിയത് : ചികിത്സയ്ക്കായി ഡൽഹിയിൽ വന്നവർ

തീപിടിത്ത സമയം : ജൂൺ 2 2026 രാവിലെ 8 മണി 50 മിനിറ്റ്

തീപിടിത്ത സ്ഥലം : താഴത്തെ നിലയിലെ റെസ്റ്റോറന്റ്

പ്രധാന ലംഘനങ്ങൾ : ഒരു എൻട്രി എക്സിറ്റ് മാത്രം

ബെസ്‌മെന്റിലും മുറികൾ : 40 പേർക്ക് അടുത്ത് താമസം

Follow us on :

More in Related News