Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെംബ്ലി - ഉറുമ്പിക്കര - കുട്ടിക്കാനം റോഡ്; യാഥാർത്ഥ്യമാക്കും.

29 Jul 2026 19:37 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ :ബഡ്ജറ്റിൽ ഉൾപ്പെട്ട കെ.കെ. റോഡിന് സമാന്തര പാതയായ കൊക്കയാർ - വെംബ്ലി - ഉറുമ്പിക്കര - മതമ്മക്കുളം - ഏലപ്പാറ - കുട്ടിക്കാനം റോഡിന്റെ തുടർ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സിറിയക് തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി.സതീശൻ , പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് നിവേദനവും പ്രൊജക്ട് റിപ്പോർട്ടും കൈമാറി. കൊക്കയാർ, ഏലപ്പാറ , പീരുമേട് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 1995 ൽ സ്വാതത്ര്യ വാർഷിക ദിനത്തിൽ പൊതുജന സഹകരണത്തോടെ നിർമാണം ആരംഭിച്ചെങ്കിലും അധികാരികൾ ഉപേക്ഷിച്ച നിലയിലായിരുന്നു. വിനോദ സഞ്ചാര മേഖലകളായ നൂറക്കർ, പാപ്പാനി വെള്ള ച്ചാട്ടം, ഉറുമ്പിക്കര എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് യാഥാർത്ഥ്യമായാൽ കെ.കെ. റോഡിന് സമാന്തരവും കട്ടപ്പന, ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലേക്ക് എളുപ്പ യാത്രയുമാവും. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രിയും, വകുപ്പുമന്ത്രിമാരും പദ്ധതി യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർഫാറൂക്ക്, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ, അംഗങ്ങളായ കെ.എൽ. ദാനിയേൽ , അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, സിജോ ഉള്ളാട്ട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News