Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അമ്മ മരിച്ചതിന് പിന്നാലെ മകളും മരിച്ചു; മരണം അമ്മയുടെ സംസ്ക്കാര ചടങ്ങ് നടക്കാനിരിക്കെ.

18 Jan 2026 14:09 IST

santhosh sharma.v

Share News :

വൈക്കം: അമ്മ മരിച്ചതിന് പിന്നാലെ മണിക്കൂറുളുടെ വ്യതാസത്തിൽ മകളും മരിച്ചു. ബ്രഹ്മമംഗലം മാപ്പിളക്കരിയിൽ പെണ്ണമ്മ (80) ആണ് ശ്വാസംമുട്ടൽ അനുഭവപ്പെട്ട തിനെ തുടർന്ന് ഇന്നലെ രാത്രി 8.30 ഓടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിക്കെ മരിച്ചത്. ഇവരുടെ സംസ്ക്കാര ചടങ്ങ് ഞായറാഴ്ച രാവിലെ 11ന് നടത്താൻ നിശ്ചയിച്ചിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ ഇവരുടെ മകൾ ബിന്ദു (50) നെ വയറുവേദനയും ശർദ്ദിലും അനുഭവപ്പെട്ടതിനെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക വൈകല്യമുള്ള ബിന്ദു അവിവാഹിതയാണ്. ഇരുവരുടെയും സംസ്ക്കാരം ഒന്നിച്ച് ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടക്കും.

Follow us on :

More in Related News