Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 19:40 IST
Share News :
ചാവക്കാട്:കടൽമണൽ ഖനനം നടത്താനുള്ള അവകാശം കുത്തക കോർപ്പറേറ്റുകൾക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കടലോര ജനതയെയും മത്സ്യതൊഴിലാളികളെയും പാടേ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ആഗോള കോര്‍പറേറ്റ് ഭീമന്‍മാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗോവിന്ദൻകൂട്ടി ചേർത്തു.ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുത്തകകള്‍ക്ക് ആഴക്കടല്‍ മീന്‍പിടിത്തം നടത്താനുള്ള സൗകര്യം നരേന്ദ്രമോദി സര്‍ക്കാരിന് മുമ്പ് തന്നെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങി വെച്ചതാണ്.മോദിസര്‍ക്കാര്‍ ഈ നിലപാട് കൂടുതല്‍ ശക്തമാക്കി.സമരങ്ങളും പ്രതിഷേധവും കുത്തകകള്‍ക്ക് കടല്‍ ചൂഷണം ചെയ്യാനുള്ള നടപടിയുടെ വേഗം കുറച്ചിട്ടുണ്ടെങ്കിലും കടല്‍മണല്‍ ഖനനം ഉള്‍പ്പെടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിധേയപ്പെട്ട് നിന്നപ്പോള്‍ ചൈനക്ക് മാത്രമാണ് ഇതിനെതിരേ പ്രതിരോധിക്കാന്‍ കഴിഞ്ഞത് എന്ന് അദ്ദേഹം അവകാശപ്പെട്ടു.ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ,ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എംഎൽഎ,ജില്ലാ സെക്രട്ടറിയേറ്റംഗം എം.ബാലാജി,ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ടി.ശിവദാസ്,എം.എ.ഹാരിസ് ബാബു,ഫെഡറേഷൻ സംസ്ഥാന ട്രഷറർ ക്ലൈനസ് റൊസാരിയൊ,ചാവക്കാട് നഗരസഭ ചെയർപേർസൺ ഷീജപ്രശാന്ത്,അഡ്വ.യു.സൈനുദ്ദീൻ,കെ.എ.റഹിം,ഐ.കെ.വിഷ്ണുഭാസ്,കെ.എം.അലി,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ,ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് വിജിത സന്തോഷ്,ജനറൽ കൺവീനർ എൻ.കെ.അക്ബർ എംഎൽഎ. എന്നിവർ പ്രസംഗിച്ചു.ചാവക്കാട് മണത്തല മുല്ലത്തറയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു.മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളായി കൂട്ടായി ബഷീര്‍(പ്രസിഡന്റ്),പി.പി.ചിത്തരജ്ഞന്‍ എംഎല്‍എ(ജനറല്‍ സെക്രട്ടറി),ഗ്ലൈനസ് റെസാരിയോ(ട്രഷറർ),എസ്.നാഗപ്പന്‍,ജി.രാജദാസ്,കെ.ദാസന്‍,കാറ്റാടി കുമാരന്‍,എ.അനിരുദ്ധന്‍,ഐ.കെ.വിഷ്ണുദാസ്,പി.ഐ.ഹാരിസ്,ഇ.കെന്നഡി,ഭാസുരാ ദേവി,സി.ലെനിന്‍,എന്‍.കെ.അക്ബര്‍(വൈസ് പ്രസിഡന്റുമാർ),ടി.മനോഹരന്‍,കെ.കെ.രമേശന്‍,അഡ്വ.യു.സൈനുദ്ദീന്‍,സി.ഷാംജി,കെ.എ.റഹീം,എച്ച്.ബേസില്‍ ലാല്‍,പി.സന്തോഷ്,വി.കെ.മോഹന്‍ദാസ്,വി.വി.രമേശന്‍,അഡ്വ.യേശുദാസ് പാരിപ്പിള്ളി,ടി.പി.അംബിക(സെക്രട്ടറിമാർ)എന്നിവരെയാണ് തെരഞ്ഞെടുത്തത്.25 അംഗ ഭാരവാഹി കമ്മിറ്റിയെയും,85 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.