Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതി പരിസരത്ത് നടന്ന കവർച്ച ബിജെപി ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം:പോലീസ് ജലബീരങ്കി പ്രയോഗിച്ചു

03 Jul 2025 19:30 IST

MUKUNDAN

Share News :

ചാവക്കാട്:കോടതി പരിസരത്ത് നടന്ന കവർച്ച കേസിലെ രണ്ടാം പ്രതിയായ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് ജലബീരങ്കി പ്രയോഗിച്ചു.ബിജെപി ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് ജലബീരങ്കി പ്രയോഗിച്ചത്.മാർച്ച് കഴിഞ്ഞതിന് ശേഷം പ്രവർത്തകർ ബാരിഗേഡ് മറിച്ചിടാൻ ശ്രമിച്ചപോഴാണ് പോലീസ് ജലബീരങ്കി പ്രയോഗിച്ചത്.ചാവക്കാട് കോടതി പരിസരത്ത് നിന്നും കാറും,മൊബൈലും,പണവും കവർന്ന കേസിൽ രണ്ടാം പ്രതിയായ സിപിഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാമിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.കേസിൽ തിരുവത്ര സ്വദേശി അനസിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജനവരി ആറിന് ഉച്ചയ്ക്ക് 1.30-ന് ചാവക്കാട് കോടതി പരിസരത്ത് വെച്ചായിരുന്നു കവർച്ച നടന്നത്.അന്നകര സ്വദേശി രതീഷിനെയും,ഭാര്യയും ആക്രമിച്ച്‌ കാറും 49,000 രൂപയും മൊബൈൽ ഫോണും കവർന്നതായാണ് പരാതി.ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് ബാരിഗേഡ് വെച്ച് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷതവഹിച്ചു.ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി സ്വാഗതവും,മണ്ഡലം വൈസ് പ്രസിഡന്റ് ഗണേശ് ശിവജി നന്ദിയും പറഞ്ഞു.മണ്ഡലം സെക്രട്ടറി രജനി സുരേഷ്,സുഗന്ധവേണി ഒരുമനയൂർ പഞ്ചായത്ത് ബിജെപി മെമ്പർ സിന്ധു അശോകൻ,കിഴക്കൻ മേഖല പ്രസിഡന്റ് ഉമാദേവി ഷണ്മുഖൻ,വിനോദ് പുന്ന,വിനീത് കുറുപ്പേരി,സുനിൽ കാരയിൽ,രാജേഷ് കല്ലായി,പ്രമോദ് ശങ്കരൻ,വത്സൻ മുളക്കൽ,മിഥുൻ ഏങ്ങണ്ടിയൂർ,ജിനീഷ് മുത്തമ്മാവ്,വിനോദ് മാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News