Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ഭാഗ്യലക്ഷ്മിയെ ചാവക്കാട് നഗരസഭ 21ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു

29 Jun 2025 13:05 IST

MUKUNDAN

Share News :

ചാവക്കാട്:എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ഭാഗ്യലക്ഷ്മിയെ ചാവക്കാട് നഗരസഭ 21ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പ്രശസ്ത ആർട്ടിസ്റ്റ് ഉണ്ണിമോൻ്റെ(ഉണ്ണി ആർട്ടിസ്റ്റ്)മകളാണ് ഭാഗ്യലക്ഷ്മി.ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് മുൻ കൺവീനർ കെ.നവാസ് പൊന്നാട അണിയിച്ചു.യുഡിഎഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ് ഉപഹാരം സമർപ്പിച്ചു.കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച്.റഹീം,കെ.വി.യൂസഫലി,കെ.കെ.ഹിരോഷ്,കെ.എസ്.സന്ദീപ്,എ.കെ.മുഹമ്മദാലി,സി.പി.കൃഷ്ണൻ,കെ.ഡി.പ്രശാന്ത്,കെ.എൻ.സന്തോഷ്,പി.കെ.രാധാകൃഷ്ണൻ,സന്ധ്യ സന്തോഷ് എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News