Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 22:46 IST
Share News :
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടതു ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്. അരിക്കുളം പഞ്ചായത്ത് നാലാം വാർഡ് യു ഡി എഫ് പ്രവർത്തക കൺവെൻഷൻ ഏക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സി പി എം ഭരണ സമിതിയുടെ മുഖ്യ അജണ്ടയായി മാറിയതിനാൽ ജനം യു ഡി എഫിനൊപ്പം അണിനിരക്കുകയാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് വൻ ഭൂരിപക്ഷം അരിക്കുളത്തെ ജനം നൽകിയത് ഇടതുഭരണത്തിനുള്ള താക്കീതാണെന്നും സത്യൻ കടിയങ്ങാട് പറഞ്ഞു.
മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. കെ. അഷ്റഫ് , കെ.എം. അബ്ദുൽ സലാം, ലതേഷ് പുതിയെടുത്ത്, സി. മോഹൻ ദാസ് , യൂസഫ് കുറ്റീക്കണ്ടി, അനസ് കാരയാട്, ഹാഷിം കാവിൽ, റാഷിദ് കേളോത്ത്, അൻസിന കുഴിച്ചാലിൽ, നജ്മ എളമ്പിലാവിൽ, സൗദ കുറ്റീക്കണ്ടി, ആർ.നൗഫൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.