Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യൽ മീഡിയയിലൂടെ വൈറൽ തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്കൂളിലെ പ്രാർത്ഥനാപ്രകാശ് വീണ്ടും താരമായി.

28 Nov 2024 23:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സോഷ്യൽ മീഡിയയിലൂടെ വൈറൽ താരമായ പ്രാർത്ഥനാപ്രകാശ് കുച്ചുപ്പുടിയിൽ മിന്നും തരാമായി.മധുര മുട്ടായി നുണഞ്ഞ് ഉമ്മണി വല്യ ഫസ്റ്റ് എ.ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് ടിക്കറ്റ് കരസ്ഥമാക്കി. തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ് പ്രാർത്ഥന. സബ്ബ് ജില്ലാ കലാമേളയിൽ കുച്ചുപ്പുടിയിലും ഭരതനാട്ട്യത്തിലും ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ കലോത്സവത്തിൽ എത്തിയത്. വെള്ളിയാഴ്ച നടക്കുന്ന കേരള നടന മത്സരത്തിലും ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രാർഥനയുടെ മാറ്റുരയ്ക്കൽ നടക്കും. അധ്യാപകനായ അച്ഛനും അമ്മയും സഹോദരിയും, സ്കൂൾ അധ്യാപകരുടെയും എല്ലാ പിന്തുണയും പ്രാർത്ഥനയോടൊപ്പമുണ്ട്. സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നാട്ടിൽ നടക്കുന്ന കലോത്സവത്തിൽ നാട്ടുകാരി കൂടിയായ ബഹുമുഖ പ്രതിഭയ്ക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നതും ഉമ്മിണി വല്യ കാര്യമാണ്.


 

Follow us on :

More in Related News