Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ലകം ക്ഷീരോൽപാദന സഹകരണ സംഘം സെക്രട്ടറിയുടെ സസ്പെൻഷൻ; പാൽ സംഭരണത്തിനെത്തിയ മിൽമയുടെ വാഹനം സിഐടിയു പ്രവർത്തകർ തടഞ്ഞു.

22 Jan 2026 15:31 IST

santhosh sharma.v

Share News :

വൈക്കം: വല്ലകം ക്ഷീരോൽപാദന സഹകരണ സംഘത്തിൽ സിഐടിയു പ്രവർത്തകർ പാൽ സംഭരണത്തിനെത്തിയ മിൽമയുടെ വാഹനം തടഞ്ഞു. സിപിഐനേതൃത്വം നൽകുന്ന സംഘത്തിലാണ് സിപിഎം, സിഐടിയു പ്രവർത്തകർ പാൽവാഹനം തടഞ്ഞത്. സംഘം സെക്രട്ടറിയുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രവർത്തകർ അനിശ്ചിതകാല സമരം നടത്തി വരികയായിരുന്നു. ഇല്ലാത്ത കാരണം ആരോപിച്ച് സെക്രട്ടറിയെ എട്ടുമാസം മുമ്പാണ് പ്രസിഡൻ്റ് സസ്പെൻഡ് ചെയ്തതെന്നും 

സംഘത്തിലെ സിപിഐ, ബിജെപി കൂട്ടുകെട്ടാണ് ഈ പുറത്താക്കലിന് പിന്നിലെന്നും സിഐടിയു പ്രവർത്തകർ ആരോപിക്കുന്നു. സംഘത്തിൽ പാലെടുക്കാൻ എത്തിയ മിൽമയുടെ വാഹനം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഭവം അറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി.തുടർന്ന്

പോലീസും പ്രവർത്തകരും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പിൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡൻ്റ് സുജിത് കുമാർ, സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി സുനിത ശ്രീകുമാർ, സിപിഎം ഉദയനപുരം ഈസ്റ്റ് ലോക്കൽ സെക്രട്ടറി രവികുമാർ, എംപ്ലോയീസ് യൂണിയൻ ഏരിയ സെക്രട്ടറി വികാസ്, സിഐടിയു കോർഡിനേഷൻ സെക്രട്ടറി ദിവാകരൻ, ആർ, രതീഷ്, എൻ.ആർ റോഷൻ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News