Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയിൽ കുടുംബശ്രീയുടെ 'കോഴിയും കൂടും'പദ്ധതിക്ക് തുടക്കമായി..

10 Sep 2026 18:07 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജില്ലാ മിഷൻ്റെ 'കോഴിയും കൂടും' പദ്ധതിക്ക് ചാവക്കാട് തുടക്കമായി.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ നിർവ്വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ എൻ.കെ.പ്രസന്ന അധ്യക്ഷത വഹിച്ചു.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിജിത്ത് കെ.ദീപക് മുഖ്യാതിഥിയായി.നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ബക്കർ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത് കുമാർ,മുൻ ചെയർപേഴ്സണും കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർക്ക് പുറമെ സി.ഡി.എസ് കൺവീനർമാരായ നഫല,ഷിനി,സ്റ്റെപ്ന,ഡി.പി.എം ശാരിക,അക്കൗണ്ടൻ്റ് ജെറീന തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സാജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർ സെക്രട്ടറി സംഗീത നന്ദി രേഖപ്പെടുത്തി.വിവിധ നഗരസഭ കൗൺസിലർമാർ,സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News