Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ ട്രാഫിക് നിയന്ത്രണ സംവിധാനം സജീവമായിട്ടില്ല; സോഷ്യൽ മീഡിയ പ്രചാരണം വ്യാജമെന്ന് ആർ ഒ പി

11 Sep 2026 01:41 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പുതിയ ട്രാഫിക് നിയന്ത്രണ സംവിധാനം പ്രവർത്തനക്ഷമമാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം റോയൽ ഒമാൻ പോലീസ് (ROP) പുറത്തിറക്കിയതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പ്രസ്തുത സംവിധാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും ആർഒപി അറിയിച്ചു. സംവിധാനത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വാഹനമോടിക്കുന്നവരെ കൂടുതൽ ബോധവത്കരിക്കാനും അപകടകരമായ ഡ്രൈവിംഗ് രീതികളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാനുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ആർഒപി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി ആർഒപിയുടെ ഔദ്യോഗിക ചാനലുകളും വിശ്വസനീയമായ ഉറവിടങ്ങളും മാത്രമേ ആശ്രയിക്കാവൂ എന്നും പൊതുജനങ്ങളോട് ആർഒപി അഭ്യർഥിച്ചു.

Follow us on :

More in Related News