Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 21:06 IST
Share News :
ചാത്തന്നൂർ:കൊല്ലത്ത്റോഡപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളിയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തില്‍ അജീഷ് (28) ആണ് മരിച്ചത്.പരവൂര്‍ – പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു ആംബുലന്‍സ് എത്തി. ആ സമയം അജീഷും സമീപത്തുണ്ടായിരുന്നു. പരുക്കേറ്റ ആളെ അജീഷും ചേര്‍ന്നാണ് ആംബുലന്‍സില്‍ കയറ്റി വിട്ടത്. പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
Follow us on :
More in Related News
Please select your location.