Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ സുകൃത ഹോമം നവംബർ ഒന്നുമുതൽ:വഴിപാട് ശീട്ടാക്കാൻ തുടങ്ങി

10 Sep 2026 18:12 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ നവംബർ ഒന്നുമുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം.നവംബർ ഒന്നുമുതൽ എട്ടുവരെയുള്ള ഏതുദിവസവും ഭക്തർക്ക് വഴിപാട് ശീട്ടാക്കാം.ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാൻസ് ടിക്കറ്റ് കൗണ്ടർ വഴി നേരിട്ടും ദേവസ്വം വെബ്സൈറ്റ് വഴി ഓൺലൈനായും(https://guruvayurdevaswom.in) വഴിപാട് ശീട്ടാക്കാം.ഒക്ടോബർ 31-നാണ് അവസാന തിയ്യതി.ക്ഷേത്ര ചൈതന്യ വർദ്‌ധനവിനൊപ്പം ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് സുകൃതഹോമം നടക്കുക.സുകൃതഹോമത്തിൽ പങ്കാളിയാവാൻ ഭക്തർ ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുൻകൂർ വഴിപാട് ശീട്ടാക്കണം.500 രൂപയാണ് നിരക്ക്.


Follow us on :

More in Related News