Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഗൃഹനാഥനെ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

10 Sep 2026 23:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗൃഹനാഥനെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ വടകര പാറപ്പുറത്ത് കാവ് ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വടകര പാറപ്പുറത്ത് കാവ് പള്ളത്തുകുഴിയിൽ വീട്ടിൽ പി.സി സുരേഷ് (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ കിടപ്പുമുറിയിൽ കിടന്ന ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാഞ്ഞിരമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ - പ്രിയ . മക്കൾ - അഭിജിത്ത്, അഭിരാമി.

Follow us on :

More in Related News