Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് ആത്മ ക്ലാസ്സ്‌ സംഘടിപ്പിച്ചു

10 Sep 2026 18:47 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആത്മ ഫാം ഫീൽഡ് സ്കൂൾ സംഘടിപ്പിച്ചു.കടപ്പുറം പഞ്ചയാത്ത് പ്രസിഡന്റ്‌ വി.എം.മനാഫ് ഉദ്ഘാടനം നിർവഹിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌ക്കർ അലി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സക്കീന ബഷീർ മുഖ്യാതിഥിയായി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ.ഇസ്മായിൽ,കടപ്പുറം പഞ്ചായത്ത് മെമ്പർ സുമിന അജ്മൽ,കടപ്പുറം കൃഷിഭവൻ സൗജന്യ വൈദ്യുതി ഗുണഭോക്ത സമിതി ജനറൽ സെക്രട്ടറി പി.എം.ശിഹാബ് എന്നിവർ സംസാരിച്ചു.റിട്ടയേർഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ.കൃഷ്ണകുമാർ,റിട്ടയേർഡ് അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ സോമസുന്ദരൻ എന്നിവർ ക്ലാസ്സ് എടുത്തു.കടപ്പുറം കൃഷി ഓഫീസർ നീനു ജോസഫ് സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ അരുണ പി.തിലകൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News