Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 20:20 IST
Share News :
തിരൂരങ്ങാടി : സിംഗപ്പൂരില്‍ വെച്ച് നടന്ന ദേശീയ ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ ദാറുല്‍ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിദ് മുഹമ്മദ് മുനീര്‍ ഹുദവി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സിംഗപ്പൂര്‍ മത കാര്യ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
നിലവില്‍ സിംഗപ്പൂരിലെ മലബാര്‍ മസ്ജിദിൽ ഇമാം ആയി സേവനം ചെയ്യുന്ന മുനീര്‍ ഹുദവി മുന്‍പ് 2007 ല്‍ ഈജിപ്ത്, 2017 ല്‍ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ- ഹിഫ്ദ് മത്സരങ്ങളടക്കം നിരവധി ദേശീയ-അന്തര്‍ദേശീയ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഹാഫിദ് ഐനുല്‍ ഹഖ് ബീഹാരി, മുജവ്വിദ് അബ്ദുറസാഖ് അല്‍ ഫുര്‍ഖാനി എന്നിവര്‍ക്ക് കീഴിലാണ് മുനീര്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയത്. മലപ്പുറം വെള്ളില സ്വദേശികളായ കുറ്റീരി അബ്ദുൽ ഖാദിർ- റാബിയ ദമ്പതികളുടെ മകനായ മുനീര്‍ 2018 ലാണ് ദാറുല്‍ഹുദായില്‍ നിന്ന് ഹുദവി ബിരുദം കരസ്ഥമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.