Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള വിതരണം: ഇടതുപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം

24 Apr 2026 13:07 IST

PALLIKKARA

Share News :

ള്ളിക്കുന്ന് പഞ്ചായത്തി ലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ പറഞ്ഞു. ജില്ലയിൽ തന്നെ ആദ്യമായി കുടിവെള്ള വിതരണം ആരംഭിച്ച പഞ്ചായ ത്താണ് വള്ളിക്കുന്ന്. വസ്തുതകൾ ഇതായിരിക്കെ പത്രത്താളുകളിൽ ഇടംപിടിക്കാൻ വേണ്ടി ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്ന യിക്കുന്ന ഇടതുപക്ഷ അംഗങ്ങളുടെ നീക്കം ജനം തിരിച്ചറിയുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.എല്ലാ വാർഡുകളിലും ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവള്ളം എത്തിക്കുന്നുണ്ട്. നിലവിൽ പ്രതിമാസം ആറു ലക്ഷത്തിലധികം രൂപയാണ് കുടി വെള്ള വിതരണത്തിനായി പഞ്ചായത്ത് ചെലവഴിക്കുന്നത്. കഠിനമായ ചൂട് പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ഫണ്ട് ആവശ്യമായി വരുമെന്നതിനാൽ ജില്ലാ കലക്ടറെ നേരിൽ കണ്ട് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഭരണം നഷ്ട‌പ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിക്കുന്നതെന്നും വികസന കാര്യങ്ങളിൽ എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു. 

Follow us on :

More in Related News