Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്യാൻവാസിൽ വിരിയുന്ന പ്രതിരോധം:ലഹരിക്കെതിരെ 'ആർട്ട് അറ്റാക്കു'മായി പത്താംക്ലാസുകാരി

24 Jun 2026 19:40 IST

MUKUNDAN

Share News :

പാവറട്ടി:ലഹരിയുടെ കറുത്ത ഇരുൾവഴികളിലേക്ക് വീണുപോകുന്ന യുവതലമുറയ്ക്ക് വിരലുകളിൽ വിരിഞ്ഞ വർണ്ണങ്ങൾ കൊണ്ട് കാവലൊരുക്കുകയാണ് പാവറട്ടിയിലെ ഒരു കൊച്ചു മിടുക്കി.പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചല റാഫിയാണ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായി 'ആർട്ട് അറ്റാക്ക്' എന്ന പേരിൽ വേറിട്ടൊരു ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.പ്രകൃതിയുടെ യഥാർത്ഥ ഭംഗിയും മനുഷ്യന്റെ പവിത്രമായ ചിന്തകളും എത്രത്തോളം മനോഹരമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ചിത്രങ്ങൾ.വലിയ ക്യാൻവാസുകളിൽ തീർത്ത പതിനഞ്ചോളം ശ്രദ്ധേയമായ രചനകളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രദർശനത്തിന്റെ ഉദ്ഘാടനം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റോ ലിജോ നിർവ്വഹിച്ചു.പ്രധാനധ്യാപിക സിസ്റ്റർ ഷീൻ തെരേസ് അധ്യക്ഷത വഹിച്ചു.തൃശ്ശൂർ നാർക്കോട്ടിക് സെൽ അസി.എസ്ഐ സനീഷ് ബാബു ബോധവൽക്കരണ ക്ലാസ് നയിച്ചു.സിനി ആർട്ട് ഡയറക്ടർ ജെയ്സൺ ഗുരുവായൂർ,ആർട്ടിസ്റ്റ് ചന്ദ്രൻ,അധ്യാപകരായ റീന ആൻ്റണി,പി.ആർ.റൈസി എന്നിവർ പ്രസംഗിച്ചു.ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം,ബോധവൽക്കരണ റാലി എന്നിവയും സംഘടിച്ചിച്ചു. 

Follow us on :

More in Related News