Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 18:53 IST
Share News :
മേപ്പയ്യൂർ: സമൂഹത്തിലെ മാനുഷ്യരോടുള്ള എമ്പതി വളർത്തലാണ് മാധ്യമപ്രവർത്തനമെന്നും കരുണയുള്ള മനുഷ്യരായി തീരാൻ പുസ്തകങ്ങൾ സഹായിക്കുമെന്നും പ്രശസ്ത മാധ്യമപ്രവർ ത്തകനും എഴുത്തുകാരനുമായ ഷാജഹാൻ കാളിയത്ത് അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള പല തരത്തിലുള്ള അനുഭവങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് വിശദീകരണമായി നൽകി .മേപ്പയ്യൂർ ഗവഃ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കുളിൽ കോലായ വായന വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ട്മെൻ്റ്കളുമായി സഹകരിച്ച് ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന വായനവാരോഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഷബീർ ജനത്ത്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി. സുനന്ദ , വി.എച്ച് എസ് ഇ പ്രിൻസിപ്പൽ ടി. കെ. പ്രമോദ് കുമാർ, എം. സിനി, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ.അഞ്ജന നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.