Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹസനിയ്യ മജ്ലിസുന്നൂറിന് തുടക്കമായി

24 Jun 2026 10:33 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: ആനങ്ങാടി ജാമിഅ നൂരിയ്യ ജൂനിയർ സ്ഥാപനം ഹസനിയ്യ അറബിക് കോളേജ് മജ്ലിസുന്നൂർ ആത്മീയ സദസ്സ് കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അലി ഫൈസി പാവണ്ണ മുഖ്യപ്രഭാഷണം നിർവഹിച്ചു. യഹിയ തങ്ങൾ ആനങ്ങാടി, ഖൈറു നാസിർ കടലുണ്ടി നഗരം, ബാപ്പുട്ടി ആനങ്ങാടി, ഇബ്രാഹിം മാസ്റ്റർ, കോയ ഹാജി, അക്ബർ തങ്ങൾ ആനങ്ങാടി, മിൻഹാജ് ഹുദവി പാണമ്പ്ര, മുസ്ഥഫ ഹുദവി ടി, ശിബിലി സനാഇ പൊന്മുണ്ടം, സൽമാൻ ഹുദവി, ജാബിർ സനാഇ, നൗഷാദ് ചെട്ടിപ്പടി സംബ്ബന്ധിച്ചു.  


Follow us on :

More in Related News