Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

24 Jun 2026 11:18 IST

Jithu Vijay

Share News :

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യം, ആഭ്യന്തര തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.


ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്തിന്റെ 50ാമത്‌ ചീഫ്‌ സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News