Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 10:30 IST
Share News :
വള്ളിക്കുന്ന്: കർഷക സംഘം വള്ളിക്കുന്ന് വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന വിത്തും കൈക്കോട്ടും കാർഷിക, പുഷ്പ-ഫല പ്രദർശന മേള ഇന്ന് സമാപിക്കും. വിവിധ കാർഷിക ഉൽപന്നങ്ങൾ, പുഷ്പങ്ങൾ, ഫലവർഗങ്ങൾ എന്നിവയുടെ പ്രദർശനം ഗ്രാമീണ മേഖലയിലെ കർഷകർക്കും പൊതുജനങ്ങൾക്കും ശ്രദ്ധേയ അനുഭവമായി.
മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളിൽ തെങ്ങ് പരിപാലനം എന്ന വിഷയത്തിൽ വേങ്ങേരി കൃഷിവിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ എം. സന്ധ്യ ക്ലാസെടുത്തു. തെങ്ങുകൃഷിയിലെ ആധുനിക പരിപാലനരീതികൾ, രോഗ-കീട നിയന്ത്രണം, ഉൽപാദന വർധനയ്ക്കുള്ള മാർഗങ്ങൾ എന്നിവ അവർ വിശദീകരിച്ചു. കന്നുകാലി സമ്പത്തും മഴക്കാല രോഗങ്ങളും എന്ന വിഷയത്തിൽ വെറ്ററിനറി സർജൻ ഡോ. കെ.വി. മുരളി ക്ലാസെടുത്തു. മഴക്കാലത്ത് കന്നുകാലികളിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ശാസ്ത്രീയ പരിപാലനരീതികൾ എന്നിവ സംബന്ധിച്ച് അദ്ദേഹം കർഷകർക്ക് ബോധവത്കരണം നൽകി.
കാർഷിക മേഖലയിലെ പുതുമകളും പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനം ഗ്രാമത്തിന് ആവേശകരമായ അനുഭവമായി. നിരവധി കർഷകരും വിദ്യാർഥികളും പൊതുജനങ്ങളും മേള സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.