Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 11:31 IST
Share News :
പ്രിസ്റ്റിന: ഇന്ത്യയും കൊസോവോയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിദ്യാർത്ഥി പ്രവേശന-കൈമാറ്റ കരാർ ഒപ്പുവെച്ചു.
യൂറോപ്യൻ പാർലമെന്റിൽ വെച്ച് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ചയും കരാറും സാധ്യമായത്.
കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും ഇന്ത്യയുടെ ട്രേഡ് കമ്മീഷണറുമായ ഡോ. വർഗീസ് മൂലൻ, യൂറോപ്യൻ പാർലമെന്റ് അംഗം ആഞ്ചലിക്ക നീബ്ലർ കൊസോവോ അംബാസഡർ, പ്രമുഖ സർവ്വകലാശാല അധികൃതർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് പരസ്പരം വിദേശപഠനം സാധ്യമാക്കുക, സംയുക്ത ഗവേഷണങ്ങളിൽ ഏർപ്പെടുക, ഇരുരാജ്യങ്ങളുടെയും സംസ്കാരങ്ങൾ മനസ്സിലാക്കുക എന്നിവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡോ. വർഗീസ് മൂലന്റെയും ആഞ്ചലിക്ക നീബ്ലറുടെയും നേതൃത്വത്തിൽ നടന്ന ഈ കൂടിക്കാഴ്ചയും ചരിത്രപരമായ കരാറും ഇന്ത്യയും കൊസോവോയും തമ്മിലുള്ള നയതന്ത്ര-സാംസ്കാരിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വരും അധ്യയന വർഷം മുതൽ തന്നെ വിദ്യാർത്ഥി കൈമാറ്റ പദ്ധതികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് secretariat@eu-india.org എന്ന ഇമെയിലിലോ www.eu-india.org എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.