Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 18:24 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ എൽ.പി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ കവികളുമായി സംവദിച്ചു. ബൈജു ആവള. ശ്രുതി വൈശാഖ്, ലതീഷ് നടുക്കണ്ടി, സ്നേഹ അമ്മാറത്ത് എന്നീ കവികളാണ് കുട്ടികളുമായി സംവദിച്ചത്. പി.എൻ പണിക്കർ അനുസ്മരണം, കുട്ടികൾക്കും അമ്മമാർക്കുമുള്ള സാഹിത്യ ക്വിസ്, രക്ഷിതാക്കൾക്കുള്ള ക്ലാസ് , മാഗസിൻ പ്രകാശനം, പുസ്തക പ്രദർശനം, അമ്മ വായന, പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ,ലൈബ്രറി സന്ദർശനം എന്നീ പരിപാടികളാണ് വിദ്യാലയത്തിൽ വായനാവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
പി. ടി. എ പ്രസിഡണ്ട് പി. എം. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പി.കെ.ഗീത , കെഎം.നിഷ., അനിഷ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.