Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ ചെർമാനായി റാവുത്തറും വൈസ് ചെയർമാനായി സൗദാമിനിയും ചുമതലയേറ്റു.

26 Dec 2025 15:45 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭ ചെയർമാനായി കോൺഗ്രസ്സിലെ കെ.ജി അബ്ദുൾ സലാം റാവുത്തറും വൈസ് ചെയർമാനായി കോൺഗ്രസ്സിലെ സൗദാമിനി അഭിലാഷും ചുമതലയേറ്റു. രാവിലെ നടന്ന നഗരസഭചെയർമാൻ തിരഞ്ഞെടുപ്പിലും ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. ഒരു ബി.ജെ.പി അംഗം യോഗത്തിൽ പങ്കെടുത്തുമില്ല. വോട്ട് നില യു ഡി എഫ് 13 - എൽ ഡി എഫ് 9. നഗരസഭ പതിനാറാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അബ്ദു‌ൽ സലാം റാവുത്തർ ആശ്രമം സ്ക്കൂളിൽ 1969 ൽ കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ് വൈക്കം ബ്ലോക്ക് സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്റ്, വിവിധ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വൈക്കം നഗരസഭയിലേക്ക് കായിപ്പുറം വാർഡിൽ നിന്നും 95 മുതൽ 4 തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ വൈസ് ചെയർമാൻ ആയിരുന്നു. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സൗദാമിനി നഗരസഭ ഇ വി ആർ 24 -ാം വാർഡിൽ നിന്നും രണ്ടാം പ്രാവശ്യമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് സെക്രട്ടറി, റസിഡന്റ്സ് അസോസ്സിയേഷൻ വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ആദ്യ മൂന്നു വർഷം റാവുത്തറും തുടർന്ന് ഓരോ വർഷം വീതം കോൺഗ്രസ്സിലെ പി.ഡി പ്രസാദും ഇടവട്ടം ജയകുമാറും ചെയർമാന്മാരാകും മൂന്നാം വാർഡായ കാരുവള്ളിയിൽ നിന്ന് വിജയിച്ച ആളാണ് ഇടവട്ടം ജയകുമാർ. ഇരുപത്തിയേഴാം വാർഡായ പോളശ്ശേരിയിൽ നിന്നാണ് പി.ഡി പ്രസാദ് വിജയിച്ചത്.

വൈസ് ചെയർപേഴ്സൺ സ്ഥാനവും മൂന്നുപേർക്കായി വീതം വയ്ക്കും. 

ഇരുപത്തിനാലാം വാർഡിൽ നിന്ന് ജയിച്ച സൗദാമിനി അഭിലാഷിന് നൽകിയ ഒന്നര വർഷത്തിന് ശേഷം പതിനാലാം വാർഡിൽ നിന്നും വിജയിച്ച പി.കെ വിജി മോളും അവസാനം രണ്ട് വർഷം പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച രേണുക രതീഷും വൈസ് ചെയർമാന്മാരാകും.

Follow us on :

More in Related News