Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 15:16 IST
Share News :
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ പുലർച്ചെ പൊലീസ് പരിശോധന. പുലർച്ചെ 5.50ഓടെയാണ് തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓഫീസിലെത്തിയത്. പരിശോധനയ്ക്കിടെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പിടിച്ചുവാങ്ങിയതായി കമ്പനി അധികൃതർ ആരോപിച്ചു.
വനിതാ മാധ്യമപ്രവർത്തകരുടെ ഫോണുകൾ ഉൾപ്പെടെ കാരണം വ്യക്തമാക്കാതെയാണ് പിടിച്ചുവാങ്ങിയതെന്നും അധികൃതർ ആരോപിച്ചു. ന്യൂസ് ഡെസ്‌കിൽ നിന്ന് റിപ്പോർട്ടർമാരെ ബന്ധപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ഫോൺ ഉൾപ്പെടെ പൊലീസ് കൈവശപ്പെടുത്തിയതോടെ വാർത്താ ശേഖരണവും സംപ്രേഷണവും തടസ്സപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
പൊലീസ് നടപടിയെ തുടർന്ന് മോണിങ് ബുള്ളറ്റിനിൽ രണ്ട് വാർത്തകൾ മാത്രമാണ് സംപ്രേഷണം ചെയ്യാൻ കഴിഞ്ഞതെന്നും ഏകദേശം 50 മിനിറ്റോളം വാർത്താ സംപ്രേഷണം തടസ്സപ്പെട്ടതായും റിപ്പോർട്ടർ അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടിയുടെ കാരണങ്ങളും പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.