Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് വൻ ലഹരിവേട്ട; പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽനിന്നും പിടിച്ചെടുത്തത് 3500 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

16 Sep 2026 20:55 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് വൻ ലഹരി വേട്ട നടത്തി എക്സൈസ് സംഘം. പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽനിന്നും 220 ചാക്കുകളിലായി 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണർ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ കോട്ടയം എക്‌സൈസ് ഇൻ്റലിജൻസും എക്സൈസ് റേഞ്ച് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.

അഞ്ചുമാസം മുമ്പാണ് പാലക്കാട് സ്വദേശികൾ ഈ ഗോഡൗൺ വാടകയ്ക്ക് എടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപ്പനയ്ക്കായുള്ള ഗോഡൗൺ എന്ന വ്യാജേനയാണ് ഇവർ പാർക്കിൽ സ്വദേശിയിൽനിന്നും ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. എന്നാൽ ഇവിടെനിന്നും ജില്ലയിൽ വ്യാപകമായി നിരോധിത പുകയില ഉൽപ്പനങ്ങൾ വിതരണം ചെയ്യുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടുകൂടി പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ എക്സൈസ് സംഘം എത്തുകയായിരുന്നു. പൂട്ടിക്കിടക്കുകയായിരുന്ന ഗോഡൗണിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ എക്സൈസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ഈ സംഘം ഉപയോഗിച്ചിരുന്ന വാഹനവും ഗോഡൗണിന് ഉള്ളിൽനിന്നും കണ്ടെത്തി. ഈ ഗോഡൗണിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി സംശയിക്കുന്ന മിനി ലോറിയും ഗോഡൗണിന് മുന്നിൽ തന്നെ പാർക്ക് ചെയ്തിരുന്നു. ഈ രണ്ട് വാഹനങ്ങളും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Follow us on :

More in Related News