Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശുപത്രികളില്‍ മാന്യമായ പെരുമാറ്റം നിര്‍ബന്ധം;

29 Mar 2026 21:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. തിരുവനന്തപുരം ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ എല്ലാ സ്ഥാപനമേധാവികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. 

സമീപകാലത്ത് കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനപ്രതിനിധിയോട് ജീവനക്കാര്‍ മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്. ചികില്‍സയ്‌ക്കെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ചില സ്ഥാപനങ്ങളില്‍ മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന പരാതികള്‍ വ്യാപകമാണെന്ന് വിജിലന്‍സ് കണ്ടെത്തി. സാമൂഹിക നിലപാടുകള്‍ നോക്കാതെ എല്ലാവരോടും ഒരേ രീതിയില്‍ മാന്യമായി പെരുമാറേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

ഫോണില്‍ സംസാരിക്കുമ്പോഴും വിനയത്തോടെയുള്ള സമീപനം പാലിക്കണം. എല്ലാ വിഭാഗങ്ങളിലെയും ഫോണുകള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Follow us on :

More in Related News