Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.മുജീബ് അനുസ്മരണവും കുടുംബ സഹായ നിധി കൈമാറ്റവും നടത്തി

20 Jan 2026 18:09 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കെ.എസ്.മുജീബ് അനുസ്മരണവും കുടുംബ സഹായ നിധി കൈമാറ്റവും നടത്തി

കോടാലി: സര്‍വീസിലിരിക്കെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കെ.എസ്.മുജീബിന്റെ കുടുംബത്തിന് കേരള പൊലീസ് അസോസിയേഷന്‍ , കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, തൃശ്ശൂര്‍ റൂറല്‍, സിറ്റി ജില്ല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബ സഹായ നിധി കൈമാറി.  കോടാലി വ്യാപാരി ഭവന്‍ ഹാളില്‍ നടന്ന മുജീബ് അനുസ്മരണചടങ്ങില്‍  കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ മുജീബിന്റെ കുടുംബാംഗങ്ങള്‍ക്ക് സഹായ നിധി സംഖ്യ കൈമാറി. തൃശ്ശൂര്‍ റൂറല്‍, സിറ്റി ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നുമായി സമാഹരിച്ച 20 ലക്ഷം രൂപയാണ് മുജീബിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. കെ.പി.ഒ.എ തൃശ്ശൂര്‍ റൂറല്‍ ജില്ല പ്രസിഡന്റ് കെ. പി രാജു അധ്യക്ഷത വഹിച്ചു.  റൂറല്‍ ജില്ല അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ടി.എസ് .സിനോജ് , കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി കെ.പി.എ റൂറല്‍ ജില്ല സെക്രട്ടറി എം.എല്‍.വിജോഷ് ,കെ പി.ഒ .എ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി വി.യു.സില്‍ജോ, കെ പി ഒ .എ തൃശ്ശൂര്‍ സിറ്റി ട്രഷറര്‍ ദുര്‍ഗ്ഗാദാസ് കെ.പി.എ സിറ്റി ജില്ല പ്രസിഡന്റ് എന്‍.എസ ്‌സജീവന്‍ , കെ. പി. എ റൂറല്‍ ജില്ല പ്രസിഡന്റ് സി.കെ.പ്രദീഷ് ,കെ. പി. എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സി.ജി.മധുസൂദനന്‍ എന്നിവര്‍ ,കെ. പി. എ തൃശ്ശൂര്‍ റൂറല്‍ ജില്ലാ ട്രഷറര്‍ കെ.എസ്.സിജു. എന്നിവര്‍ സംസാരിച്ചു. കെ. പി എ , കെ.പി. ഒ എ സംഘടനകളുടെ ജില്ലകമ്മിറ്റി അംഗങ്ങള്‍ , ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള സേനാംഗങ്ങള്‍ , മുജീബിന്റെ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow us on :

More in Related News