Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 19:32 IST
Share News :
കടുത്തുരുത്തി: ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ വിളിക്കുന്ന ആളുടെ യഥാർത്ഥ പേര് സ്ക്രീനിൽ തെളിയുന്ന 'കാളിങ് നെയിം പ്രസന്റേഷൻ' (CNAP) സംവിധാനം നിലവിൽ വന്നു.
ടെലികോം വകുപ്പിന്റെ നിർദ്ദേശപ്രകാരം നെറ്റ്വർക്ക് സംവിധാനത്തിനകത്ത് തന്നെ കോളർ ഐഡി സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ ഇത് നടപ്പിലാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 4G, 5G സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ ഫോണുകളിലാണ് ഈ സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നൽകുന്ന പേര് അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളിൽ പോലും ഇനി മുതൽ ലഭ്യമാകും. എങ്കിലും, വാണിജ്യപരമായ കോളുകളെയും വ്യക്തിഗത കോളുകളെയും എങ്ങനെ വേർതിരിച്ചറിയാം എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
Follow us on :
Tags:
More in Related News
Please select your location.