Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 20:34 IST
Share News :
തിരൂരങ്ങാടി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിം ഇന്ത്യ തിരൂരങ്ങാടി
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരൂരങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ മലപ്പുറം വെസ്റ്റ് കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
ആർഎസ്എസ് ഏജന്റായ ഗ്യാനേഷ് കുമാർ രാജിവെക്കാതെ രാജ്യത്തിൻ്റെ തെരുവിൽ നിന്ന് ജനത പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ
തെരുവുകളിൽ യുവാക്കളും യുവതികളും സ്ത്രീകളും എല്ലാ ബഹുജനങ്ങളും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയിരിക്കുകയാണെന്നും ഇത് വിജയം കാണാതെ അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
വിം ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സൈഫുന്നിസ,ഫൈസൽ അംഗങ്ങളായ ആസിയ ചെമ്മാട് തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.