Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസല്‍ റാണി ബീഗം അക്തറിന് കെ ജി എഫിന്റെ സംഗീതാര്‍ച്ചന

01 Nov 2026 10:46 IST

Regional Correspondent

Share News :

പ്രമുഖ ഗായിക അമീന ഹമീദ് ബീഗം അക്തറിന്റെ ഗസലുകള്‍ അവതരിപ്പിച്ചു


കോഴിക്കോട്: മലികായെ ഗസല്‍ എന്നറിയപ്പെടുന്ന ഗസല്‍ റാണി ബീഗം അക്തറിനെ കേരള ഗസല്‍ ഫൗണ്ടേഷന്‍ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ബീഗം അക്തര്‍ സ്‌പെഷ്യല്‍ മെഹ്ഫില്‍ സംഘടിപ്പിച്ചു.

പ്രമുഖ ഗസല്‍ ഗായിക അമീന ഹമീദ് ബീഗം അക്തറിന്റെ ഗസലുകളും ഠുംരികളും അവതരിപ്പിച്ചു. തബലയില്‍ അജ്മല്‍ റഹീം, ഹാര്‍മോണിയത്തില്‍ ഹരിപ്രസാദ് രവി, ഗിറ്റാറില്‍ സിബ്ഹത്തുല്ല എന്നിവര്‍ അകമ്പടി നല്‍കി. 

കെ ജി എഫ് ജനറല്‍ സെക്രട്ടറി ഷബീര്‍ രാരങ്ങോത്ത് അനുസ്മരണ ഭാഷണം നടത്തി. കെ ജി എഫ് പ്രസിഡന്റ് ഇ എ ലിങ്കണ്‍, ട്രഷറര്‍ ഫിന്‍സര്‍ കെ ടി, ഷാഫി സി എം , മുഷ്താഖ്, എന്‍ സി അബ്ദുല്ലക്കോയ, സി എം ലത്തീഫ് എന്നിവര്‍ മെഹ്ഫിലിന് നേതൃത്വം നല്‍കി.

Follow us on :

More in Related News