Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരമ്പര്യ ആചാര സംരക്ഷണ സമിതി ഉത്തര മേഖലാ കമ്മിറ്റി രൂപീകരിച്ചു

26 Oct 2026 09:47 IST

Jithu Vijay

Share News :

വടകര : പാരമ്പര്യ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും തെയ്യസമൂഹം നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഉത്തര മേഖലാ ആചാര-അനുഷ്ഠാന സംരക്ഷണ സമിതി രൂപീകരിച്ചു. ശ്രീ.കന്യാലാല്‍ കോമരം താണ, തിരിതെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.


ജിതേഷ് പെരുമലയന്‍ കതിരൂര്‍ (സെക്രട്ടറി ) ,മനോജ് മുന്നൂറ്റാന്‍ അണ്ടല്ലൂര്‍ (പ്രസിഡന്‍റ് ),അനില്‍ പെരുവണ്ണാന്‍ ചാലാട് , വിഷ്ണു പുളിക്കല്‍ കോഴിക്കോട് (ജോ.സെക്രട്ടറിമാര്‍ ) ഷിനേഷ് വെങ്ങളം , അജേഷ് കോമരം മൂഴിക്കല്‍ (വൈസ് പ്രസിഡന്‍റ് മാര്‍) റിബിന്‍ രവീന്ദ്രന്‍ ആവിക്കര (ട്രഷറര്‍ ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


കന്യാലാല്‍ കണ്ണൂര്‍ , വിനോദ് പണിക്കര്‍ തില്ലങ്കേരി , ഷാജി മുന്നൂറ്റൻ ഒഞ്ചിയം , ദിനേഷ് തൊട്ടില്‍പാലം എന്നിവര്‍ രക്ഷാധികാരികളാണ് .ചടങ്ങില്‍ ഷൈജു മുന്നൂറ്റന്‍ ഒഞ്ചിയം തയ്യാറാക്കിയ ലോഗോ പ്രകശനം ചെയ്തു. മനോജ് അണ്ടല്ലൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നിരവധിപേർ ആശംസ പ്രസംഗം നടത്തി. വടകരയില്‍ നടന്ന ഉത്തര മേഖലാ തെയ്യം പാരമ്പര്യ ആചാര-അനുഷ്ഠാന സംരക്ഷണ സമിതിക്ക് രൂപീകരണത്തിന് ദീപം തെളിയിച്ചു.

Follow us on :

More in Related News