Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 16:26 IST
Share News :
വൈക്കം: പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് സിലിണ്ടറിലേക്ക് തീ
തീപിടിച്ച് ഉണ്ടായ അപകടത്തിൽ ഗൃഹനാഥനായ വയോധികന് പൊള്ളലേറ്റു. ഉദയനാപുരം മാടവന ഭാഗത്ത് 15 -ാം വാർഡ് മെമ്പർ കണ്ടന്തറയിൽ സൗമ്യയുടെ വീട്ടിലാണ് അപകടം. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ഈ സമയം സൗമ്യയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന് സമീപമുള്ള ഷെഡ്ഡിൽ രാവിലെ ചായ ഉണ്ടാകുവാൻ സ്റ്റൗ കത്തിച്ചപ്പോൾ സ്റ്റൗവിൽ നിന്ന് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. ഈ സമയം അടുക്കളയിൽ ഉണ്ടായിരുന്ന സദൻ (70) ന് ശീരമാസകലം പൊള്ളലേൽക്കുകയായിരുന്നു.
തീ ആളിപ്പടർന്ന് അടുക്കളയ്ക്കും മേൽ കൂരയയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായി കെടുത്തിയത്. വൈക്കം പോലീസും സ്ഥലത്തെത്തിയിരുന്നു. സിലിണ്ടറിൻ്റെ റഗുലേറ്ററും പൈപ്പും ചേരുന്ന ഭാഗത്ത് ഉണ്ടായ ഗ്യാസ് ലീക്കാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പോള്ളലേറ്റ ഗൃഹനാഥനെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിൽ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിനും പൊള്ളലേറ്റ സദൻ അപകടനില തരണം ചെയതയായാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.