Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 15:09 IST
Share News :
മലപ്പുറം : ദാരിദ്ര്യ നിർമാർജനത്തിൽ നിന്ന് തുടങ്ങി മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്ന കുടുംബശ്രീയുടെ തുടർമുന്നേറ്റത്തിനായി ലോകോത്തര നിലവാരമുള്ള അക്കാദമിക് ക്യാമ്പസ് ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.
ഡിസംബര്‍ 22 മുതല്‍ 31 വരെ ജില്ലയിലെ തലപ്പാറയ്ക്കടുത്ത വലിയപറമ്പില്‍ നടത്തുന്ന കുടുബശ്രീ ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം വലിയപറമ്പ് പുള്ളാട്ട് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്ക് അവരുടെ സംരംഭകത്വ സംബന്ധമായ ആവശ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും അക്കാദമികമായി പരിഹാരം കാണാൻ കഴിയുന്ന രീതിയിലായിരിക്കും ഈ വലിയ ക്യാമ്പസ് യാഥാർഥ്യമാക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ ദേശീയ മേള മലപ്പുറത്ത് നടക്കുമ്പോൾ അതൊരു ചരിത്രവിജയമാകും.
സംസ്ഥാനത്തെ വലിയൊരു ശതമാനം സ്ത്രീകൾ ഇപ്പോഴും വീടുകൾക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യമുണ്ട്. ഇവരെ സാമ്പത്തിക മുഖ്യധാരയിലേക്കും മികച്ച സംരംഭകത്വത്തിലേക്കും കൊണ്ടുവരിക എന്നതാണ് കുടുംബശ്രീ ഇത്തരം മേളകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ബിസിനസിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള, പുതിയ കാലത്തെ വിപണന തന്ത്രങ്ങൾ നന്നായി അറിയാവുന്ന പുതിയ തലമുറയിലെ പെൺകുട്ടികൾ കുടുംബശ്രീയോടൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
സംരംഭകത്വം, സ്ത്രീ ശാക്തീകരണം, സാംസ്കാരിക വിനിമയം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ഉൽപ്പന്ന-ഭക്ഷണ സ്റ്റാളുകൾ സജ്ജീകരിക്കും. 14 സംസ്ഥാനങ്ങളിലെ തനത് രുചിഭേദങ്ങളും ഫ്യൂഷൻ വിഭവങ്ങളും അണിനിരത്തുന്ന വിപുലമായ ഫുഡ് കോർട്ടാണ് മേളയുടെ പ്രധാന ആകർഷണം. മൺപാത്ര-കരകൗശല ശിൽപ നിർമ്മാണങ്ങളുടെ തത്സമയ പ്രദർശനവും കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. പ്രമുഖർ പങ്കെടുക്കുന്ന ടോക്ക് ഷോകൾ, തനത് കലാപരിപാടികൾ, സന്ദർശകർക്കായി ഓപ്പൺ ക്യാൻവാസ്, ഓപ്പൺ മൈക്ക്, ഫോട്ടോ ബൂത്ത്, റീൽസ് മത്സരം എന്നിവയും മേളയിലുണ്ടാകും. കുട്ടികൾക്കായി
Follow us on :
Tags:
More in Related News
Please select your location.