Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 22:31 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പൽ കലാമേളയ്ക്ക് ജി എച്ച്.എസ്. നെടുവയിൽ തുടക്കമായി. ഒക്ടോബർ 23, 24 തീയതികളിലായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന എൽ.പി. വിഭാഗം കുട്ടികളുടെ കലാമേളയായ 'കുഞ്ഞരങ്ങ്'
നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുരുന്ന് പ്രതിഭകൾ കലാമേളയിൽ മാറ്റുരയ്ക്കും. ചടങ്ങ്
പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയത്ത് അധ്യക്ഷത വഹിച്ചു.
.ജിഎച്ച്.എസ്. നെടുവ ഹെഡ്മിസ്ട്രസ് സിന്ധു കെ.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫയറൂസ തസ്നീം ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ ടീച്ചർ, വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ്, കൗൺസിലർമാരായ മുനീർ ബാബു, മനോജ് മാസ്റ്റർ എന്നിവരും പരപ്പനങ്ങാടി നഗരസഭയിലെ മറ്റു കൗൺസിലർമാരും പരപ്പനങ്ങാടി ബിപിസി സിദ്ദിക്ക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പി.ടി.എ. പ്രസിഡന്റ് കൃഷ്ണപ്രിയ, എസ്.എം.സി. ചെയർമാൻ ദിലീഷ് കുമാർ, എം.പി.ടി.എ. പ്രസിഡന്റ് വിജിഷ, സീനിയർ അസിസ്റ്റന്റ് നജീബ, എച്ച്.എം. ഫോറം പ്രതിനിധി ഷീജ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികൾ കാണികളുടെ ശ്രദ്ധയാകർഷിച്ചു.
കുരുന്നുകളുടെ കലാവാസനകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് കലാമേളയെന്ന അറിയിപ്പോടെ
പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് കെ. നന്ദി രേഖപ്പെടുത്തി.
Follow us on :
More in Related News
Please select your location.