Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 15:44 IST
Share News :
തലയോലപ്പറമ്പ്: മാനവരാശിയുടെ നന്മ ലക്ഷ്യമിടുന്ന ഗുരുദേവ ദർശനങ്ങൾ കാലങ്ങൾക്കതീതമാണെന്നും ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിൽ ഗുരുദർശനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ജലസേചന - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. ശ്രീ നാരായണ ഗുരുദേവൻ തലയോലപ്പറമ്പ് മാത്താനം ദേവീക്ഷേത്രം സന്ദർശനം നടത്തിയതിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനവും 18-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ഒന്നായി മാറുന്നതാണ് ഗുരുദേവ ദർശനങ്ങളുടെ അന്തസത്തയെന്നും മനുഷ്യൻ ഏത് കാലത്തും നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ നമുക്ക് ആത്മവിശ്വാസം പകരുന്നത് ഗുരുദേവ സന്ദേശങ്ങളാണെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, വാർഡ് മെമ്പർ കെ. കെ ഷാജി, ദേവസ്വം സെക്രട്ടറി കെ.കെ ഷിനോജ്, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശ്ശേരി, ട്രഷറർ എം.ആർ രജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബിബിൻ ഷാൻ കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തി. തുടർന്ന് ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി വൈകിട്ട് ആലപ്പുഴ വേദികയുട നാടൻപാട്ട്, ദൃശ്യാവിഷ്ക്കാരം എന്നിവയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.