Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 15:43 IST
Share News :
ദോഹ: മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും പൈതൃകവും മൂല്യങ്ങളും ലോകത്തിന്റെ ഏതു കോണിലായാലും ഉയർത്തിപ്പിടിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്ന് സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ (ഖത്തർ) അഭിപ്രായപ്പെട്ടു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നൽകിയ ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തിന്റെ ഹൃദയത്തുടിപ്പുകൾ ഒരു ദേശത്തിന്റെ സ്വത്വമായി അടയാളപ്പെടുത്തിയ ദിനമാണ് നവംബർ ഒന്ന്. ഭാഷയും സംസ്കാരവും പാരമ്പര്യവും കേരളീയരെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണികളാണ്. പ്രവാസലോകത്ത് കഴിയുമ്പോഴും സ്വന്തം നാടിന്റെ സ്പന്ദനങ്ങൾ അറിയുകയും കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് ഓരോ പ്രവാസി മലയാളിയുടെയും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടി പ്രവാസികളും നാട്ടിലുള്ളവരും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. പ്രവാസി മലയാളി കൂട്ടായ്മകളുടെ ഐക്യവും കരുത്തും നാടിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും കൂടുതൽ ഊർജം പകരണം. കേരളത്തിന്റെ സ്നേഹവും സാഹോദര്യവും സാംസ്കാരിക തനിമയും ലോകത്തിന് മാതൃകയാക്കാൻ ഈ കേരളപ്പിറവി ദിനം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും സിദ്ദിഖ് ചെറുവല്ലൂർ ആശംസിച്ചു.
എല്ലാ മലയാളികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.