Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 16:30 IST
Share News :
തലയോലപ്പറമ്പ്: കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിൻ്റെ ഭാഗമായി കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ലാൻസ് നായ്ക്ക് വടയാർ മുല്ലോത്ത് എം. ആർ പ്രദീപിൻ്റെ സ്തൂപത്തിൽ
കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
വടയാർ ജംഗ്ഷനിലെ സ്തൂപത്തിന് മുന്നിൽ നടന്ന അനുസ്മരണ സമ്മേളനം
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ആർ പ്രദീപിൻ്റെ സഹോദരൻ എം. ആർ മണി, പി. ആർ. അനിൽ കുമാർ, ആർ. ഗോപാല കൃഷ്ണൻ, വിപിൻ ചെറിയാൻ, പ്രദീപ് പ്രാണിയിൽ, വിജയഗോപാലൻ നായർ, കെ. എം. രഞ്ജിത്ത്, എം ബി ഗോപീകൃഷ്ണൻ, ശിവൻ കുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.