Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 20:49 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടികളിലെ കുരുന്നുകളുടെ കലോത്സവം പൂമൊട്ട് 2024 യുവ എഴുത്തുകാരനും,ഇന്റർ നാഷണൽ ടാഗോർ അവാർഡ് ജേതാവുമായ വിഷ്ണുമാസ്റ്റർ കിടങ്ങൂർ ഉദ്ഘാടനം ചെയ്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കടപ്പുറം പഞ്ചായത്തിലെ മുപ്പതോളം അങ്കണവാടികളിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ് രിയ മുസ്താക്കലി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന,മെമ്പർമാരായ ടി.ആർ.ഇബ്രാഹിം,പ്രസന്ന ചന്ദ്രൻ,എ.വി.അബ്ദുൽ ഗഫൂർ,റാഹില വഹാബ്,ഷീജ രാധാകൃഷ്ണൻ,മുഹമ്മദ് നാസിഫ് എന്നിവർ സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർഅലി സ്വാഗതവും,ഐസിഡിഎസ് സൂപ്പർവൈസർ മിഥുല നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.