Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭയിൽ : അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു.

11 Jun 2025 21:36 IST

UNNICHEKKU .M

Share News :

മുക്കം:വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗര സഭയിൽ ആറുമാസം മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ പി. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. ജില്ല വനിത ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ വസന്തകുമാരി സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ . എം. ടി. വേണുഗോപാലൻ മാസ്റ്റർ, ശ്രീമതി. രജനി,വസന്തകുമാരി, ബിന്ദു, ജോഷില, ശിശു വികസന പദ്ധതി ഓഫീസർ ജയശ്രീ.കെ, ശ്രീ. രാജു മാമ്പറ്റ, ബാലകൃഷ്ണൻ വെണ്ണക്കോട് എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ റീജ ടി പി നന്ദി പറഞ്ഞു.

. സംസ്ഥാനത്ത് പാൽന സ്കീം പ്രകാരം അങ്കണവാടി കം ക്രഷ് തുടങ്ങുന്നതിന്റെ ഭാഗമായാണ് വെസ്റ്റ് മാമ്പറ്റ അങ്കണവാടിയോടാനുബന്ധിച്ച് ക്രഷ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

Follow us on :

More in Related News